കമ്പിൽ :- പ്യൂപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ നേതൃത്വത്തിൽ കമ്പിൽ സംഘമിത്ര വായനശാല & ഗ്രന്ഥാലയത്തിന് നൽകിയ ലാപ്ടോപ് ഡോ: വി.ശിവദാസൻ എം.പി യിൽ നിന്നും സംഘമിത്ര ഭാരവാഹികളായ എം.പി രാജീവൻ, പി.സന്തോഷ്, എ.കൃഷ്ണൻ, എം.ശ്രീധരൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ, സിറ്റി പോലീസ് കമ്മീഷണർ ബി.വി വിജയ ഭാരത റെഡ്ഡി, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പി.കെ വിജയൻ, മുകുന്ദൻ മഠത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശബ്‌നം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
