കണ്ണാടിപ്പറമ്പ്:-മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്ന ഇ.കെ. കരുണാകരന്റെ പതിനൊന്നാം ചരമവാർഷിക ദിനവും മുൻ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന എ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെ ഏഴാം ചരമവാർഷിക ദിനവും ആചരിച്ചു.
കണ്ണാടിപ്പറമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിലും പുല്ലുപ്പി ബൂത്ത് കോൺഗ്രസ് ഓഫീസിലും നടന്ന ചടങ്ങുകളിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗങ്ങളും നടന്നു.
