കൂറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും ; മഹാനവമി ദിനത്തിൽ മാതൃപൂജയും നടക്കും


കുറ്റ്യാട്ടൂർ :- കൂറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 21 വരെ വിവിധ ചടങ്ങുകളോടെ നടക്കും. ഞായറാഴ്ച ഗ്രന്ഥം വെയ്പ്പോടെ ഗ്രന്ഥപൂജ ആരംഭിച്ചു. 

മഹാനവമി ദിനമായ നാളെ ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാതൃപൂജ നടക്കും. പ്രമുഖ ആധ്യാത്മിക പ്രഭാഷകനും ആർഷ സംസ്കാര ഭാരതി കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ടി.ഉണ്ണികൃഷ്ണ വാര്യർ മാതൃപൂജയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികളും വാഹനപൂജയും അരങ്ങേറും.  

വിജയദശമി ദിനമായ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 6 മണിക്ക് ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് രാവിലെ 8.30 ന് വിദ്യാരംഭ ചടങ്ങുകൾ നടക്കും.

Previous Post Next Post