കോഴിക്കോട്:- കളിക്കളത്തിൽ കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി മരണം കവർന്നത് 18 വയസ്സുകാരന്റെ ജീവൻ. പയ്യാനക്കൽ വലിയതോടി പറമ്പിൽ ബഷീറിന്റെ മകൻ മുഹാദാണ് മരിച്ചത്.
ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടെർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.
