ടെർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

 


കോഴിക്കോട്:- കളിക്കളത്തിൽ കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കുന്നതിനിടെ അപ്രതീക്ഷിതമായി മരണം കവർന്നത് 18 വയസ്സുകാരന്റെ ജീവൻ. പയ്യാനക്കൽ വലിയതോടി പറമ്പിൽ ബഷീറിന്റെ മകൻ മുഹാദാണ് മരിച്ചത്.

ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടെർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു.

Previous Post Next Post