കണ്ണൂർ നഗരത്തിൽ നാളെ ഗതാ​ഗത നിയന്ത്രണം

 

കണ്ണൂർ:- കളക്ടറേറ്റ് മൈതാനിയിൽ വച്ച് സി.പി.എം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത ജില്ലാ സമ്മേളനം നാളെ വൈകുന്നേരം നടക്കുന്നതിനാൽ കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തി. സമ്മേളന ദിവസമായ നാളെ ഉച്ചയ്ക്ക് ഒരു മണി മുതൽ നഗരത്തിൽ  ഗതാഗതം നിയന്ത്രണമുണ്ടാരിക്കുന്നതാണ്.

കാസർ​ഗോഡ് നിന്നു തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ തളിപ്പറമ്പ് ചിറവക്കിൽ നിന്നും ഇരിക്കൂർ, ചാലോട് വഴി തലശ്ശേരിയിലേക്ക് പോകണം.പഴയങ്ങാടി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ പുതിയതെരുവിൽ നിന്നും മയ്യിൽ, ചാലോട് വഴി കടന്നുപോകണം. തലശ്ശേരി ഭാഗത്തുനിന്നും കാസർ​ഗോഡ് ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ മേലെ ചൊവ്വയിൽ നിന്നും മുണ്ടയാട്, കക്കാട്, പുതിയതെരു വഴി പോകേണ്ടതാണ്. 

തലശ്ശേരിയിൽ നിന്നു കാസർ​ഗോഡ്  ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ചാലോട്, ഇരിക്കൂർ, തളിപ്പറമ്പ്  വഴി പോകണം. ഉച്ചയ്ക്ക് 2 മണി മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങളുടെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും.

Previous Post Next Post