കണ്ണൂർ കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസ്; ഒളിവിലായിരുന്ന പ്രതി എറണാകുളത്ത് പിടിയില്‍

 

എറണാകുളം:-വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ വഞ്ചിക്കുകയും പണവും സ്വര്‍ണ്ണവും കവരുകയും ചെയ്ത കേസില്‍ പ്രതി പോലീസ് പിടിയിലായി.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി നാദിര്‍ഷാ അബ്ദുള്ള (58) ആണ് നേമം പോലീസിന്റെ പിടിയിലായത്. എറണാകുളത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പോലീസ് സംഘം സാഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കരമന പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.ഇയാള്‍ കണ്ണൂർ കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സമാനമായ രീതിയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി പോലീസിന് വിവര ലഭിച്ചിട്ടുണ്ട്.

എന്നാല്‍, മാനഹാനി ഭയന്ന് ഇരകളായ പലരും പരാതി നല്‍കാന്‍ മടിച്ചതിനാല്‍ മുന്‍പ് ഇയാള്‍ക്കെതിരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നില്ല.തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ, ഡി.സി.പി ദീപക് ധന്‍കര്‍, ഫോര്‍ട്ട് എ.സി. പ്രദീപ് കെ. എന്നിവരുടെ നിര്‍ദ്ദേശാനുസരണം നേമം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീലാല്‍ ചന്ദ്രശേഖരന്‍, നേമം സബ് ഇന്‍സ്‌പെക്ടര്‍ നിസ്സാമുദ്ദീന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീത്, ബിനൂപ്, ബിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post