വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞു വീണ് മരിച്ചു


തിരുവനന്തപുരം :- വണ്ടത്തടത്ത് വീട്ടിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാനെത്തിയ അയൽവാസിയും കുഴഞ്ഞു വീണു മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡിൽ സുരേഷും (44), സുരേഷിനെ ആംബുലൻസിലേക്ക് കയറ്റാനായി എത്തിയ അയൽവാസി അജിയും (52) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് സുരേഷ്. 

ഇന്നലെ വൈകിട്ട് വീട്ടിലെ ശുചിമുറിയിൽ പോയ സുരേഷിനെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് ഭാര്യ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് കുഴഞ്ഞുവീണ നിലയിൽ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. പ്രധാന റോഡിലേക്ക് എത്താൻ 150 മീറ്ററോളം ദൂരമുള്ളതിനാൽ അയൽവാസികൾ ചേർന്നാണ് സുരേഷിനെ ആംബുലൻസിൽ എത്തിച്ചത്. ഇതിനിടെയാണ് സഹായത്തിനായെത്തിയ അജി കുഴഞ്ഞ് വീണത്. ഇരുവരെയും മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് തുടർനടപടി സ്വീകരിച്ചു.

Previous Post Next Post