സ്ഥലം മാറിപ്പോകുന്ന ചേലേരി വില്ലേജ് ഓഫീസർക്ക് ജനകീയ സമിതി യാത്രയയപ്പ് നൽകി


ചേലേരി :- സ്ഥലം മാറിപ്പോകുന്ന ചേലേരി വില്ലേജ് ഓഫീസർ പി.വി സുരേശന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ വി.വി ഗീത മൊമെന്റോ നൽകി. പി.വി സുരേശൻ മറുപടി പ്രസംഗം നടത്തി.

ശിവദാസൻ, ഷാഹുൽ ഹമീദ്, സുരേന്ദ്രൻ മാസ്റ്റർ, ഇ.പി ഗോപാലകൃഷ്ണൻ, പ്രേമാനന്ദൻ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വില്ലേജ് ഓഫീസ് ജീവനക്കാരായ വിജേഷ്, പ്രണവ് തുടങ്ങിയവർ പങ്കെടുത്തു. ജനകീയ സമിതി അംഗം സി.രഘുനാഥ് സ്വാഗതവും വില്ലേജ് സ്റ്റാഫ് ഷാജി നന്ദിയും പറഞ്ഞു.



Previous Post Next Post