തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനം; മയ്യിൽ എച്ച് എസ് എസിന് ഓവറോൾ കിരീടം

 


കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.ശനിയാഴ്ച വൈകീട്ട് മൂന്നിന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് നിജിലേഷ് പറമ്പൻ ഉദ്ഘാടനം ചെയ്തു.

വിവിധ വിഭാഗങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.വിഭാഗം തിരിച്ചുള്ള ചാമ്പ്യന്മാരിൽ എൽപി വിഭാഗത്തിൽ മൊറാഴ എച്ച് എസ് എസ്, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ്, ഹയർ സെക്കൻഡറി വിഭാഗത്തിൽ പറശ്ശിനിക്കടവ് എച്ച് എസ് എസ് എന്നിവരാണ് ഒന്നാമതെത്തിയത്.

കുറ്റ്യാട്ടൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി പങ്കജാക്ഷൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ എം സി ശശീന്ദ്രൻ സ്വാഗതം പറഞ്ഞു.സ്കൂൾ പ്രിൻസിപ്പൽ റിംല സി എം, തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ കെ രവീന്ദ്രൻ, മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ശ്രീകല വി കെ, പറശ്ശിനിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി കെ രൂപേഷ്, മൊറാഴ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ചേതന ജയദേവ്, എച്ച് എം ഫോറം പ്രതിനിധി പി പി സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി പി സുരേഷ് ബാബു എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനീഷ് കുമാർ പി നന്ദി രേഖപ്പെടുത്തി.

Previous Post Next Post