മയ്യിൽ :- കണ്ടക്കൈ ശംസുൽ ഉലമ നഗറിൽ നടന്ന SKJM മയ്യിൽ റെയ്ഞ്ച് 180-മത് മുസാബഖയിൽ പാലത്തുങ്കര ബാഖിയാത്തു സ്വാലിഹാത്തുൽ മലബാരിയ്യ ഹയർസെക്കൻഡറി മദ്റസ ജേതാക്കളായി. കുറ്റ്യാട്ടൂർ ഹയാത്തുൽ ഇസ്ലാം സെക്കൻഡറി മദ്റസ ഫസ്റ്റ് റണ്ണറപ്പും ഖിദ്മത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്റസ സെക്കന്റ് റണ്ണറപ്പും കരസ്ഥമാക്കി.
സമാപനസമ്മേളനം മുഫത്തിശ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സഅദ്ഹസനി കൊട്ടപ്പൊയിൽ അധ്യക്ഷനായി. മൂആദ് അസ്അദി ചോല, മൂസാബഖ ചെയർമാൻ മൊയ്തു നിസാമി പാലത്തുങ്കര, സെക്രട്ടറി അബ്ദുൽ ജലീൽ ഹസനി, ട്രഷറർ അബ്ദുൽ ഹകീം ദാരിമി, തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എച്ച് മൊയ്തീൻ കുട്ടി, സുഹൈൽ അസ്അദി, മുഹമ്മദ് ദാരിമി, നജ്മുദ്ദീൻ ഇർഫാനി, അബ്ദു റഹ്മാൻ മന്നാനി, മഹ്റൂഫ് നിസാമി, മഹ്ബൂബ് ദാരിമി, ഹിഫുൽ റഹ്മാൻ അൻവരി, അബ്ദുൽ ഖാദർ ഇർഫാനി, അബ്ദുൽ അസീസ് ഹാജി, ഹംസ, അബ്ദുറസാഖ് മൗലവി, കെ.പി ഷഫീഖ്, മുസ്തഫ, സിറാജ്, ജുനൈദ്, പി.കെ അബ്ദുൽ ഖാദർ മൗലവി, മജീദ്, മുസ്തഫ സംസാരിച്ചു.
ഓവറോൾ ചാമ്പ്യൻഷിപ്പ് വിതരണം സയ്യിദ് ഹസനി, അബ്ദുൽ ജലീൽ ഹസനി, അബ്ദുൽ ഹകീം ദാരിമി നിർവഹിച്ചു. പൊതു പരീക്ഷയിൽ ടോപ് പ്ലസ് നേടി ഒന്നാം സ്ഥാനം നേടിയ നിരത്തുപാലം ദാറുൽ ഈമാൻ മദ്റസയിലെ മുഹമ്മദ് ഷാൻ, പാലത്തുങ്കര മദ്റസയിലെ പി.കെ ഫാത്തിമ റാനിയ, ബി. ഫാത്തിമ സന, കാലടി സിറാജുൽ ഹുദാ മദ്റസയിലെ ടി. സ്വാലിഹ എന്നീ വിദ്യാർത്ഥികൾക്കും അതിന് പ്രാപ്തരാക്കിയ ഉസ്താദുമാർക്കും എസ്.കെ.ജെ.എം.സി.സി നൽകുന്ന സ്മരണ അവാർഡും മുഫത്തിശ് മുസ്തഫ ദാരിമി വിതരണം ചെയ്തു.
ഈ വർഷത്തെ സുപ്രഭാതം കാമ്പയിനിൽ ഫസ്റ്റ് നേടിയ കുറ്റ്യാട്ടൂർ മദ്റസക്കുള്ള അവാർഡ് തളിപ്പറമ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മൊയ്തീൻ കുട്ടിയും രണ്ടാം സ്ഥാനം നേടിയ കണ്ടക്കൈ മദ്റസക്കുള്ള അവാർഡ് മയ്യിൽ മഹല്ല് പ്രസിഡന്റ് അബ്ദുൽ അസീസ് ഹാജിയും മൂന്നാംസ്ഥാനം നേടിയ പാലത്തുങ്കര മദ്റസക്കുള്ള അവാർഡ് മയ്യിൽ അബ്ദുറഹ്മാനും നിർവഹിച്ചു.
