തിരുവനന്തപുരം :- സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരിയുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദ, റവ എന്നിവ വിപണിയിലിറക്കുന്നു. ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കുകയും ചെയ്യും.
ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി സപ്ലൈകോയുടെ ഓൺലൈൻ ഉപഭോക്തൃ പരാതി പരിഹാര സംവിധാനം ചടങ്ങിൽ ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യും. ഉപഭോക്താക്കളുടെ പരാതികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കുന്നതിന് ഈ സംവിധാനം സഹായകമാകും.
ഒക്ടോബർ 31ന് വൈകിട്ട് മൂന്നിന് എറണാകുളം ഐഎംഎ ഹൗസിൽ നടക്കുന്ന ചടങ്ങ് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഔദ്യോഗികമായി പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കും.
