അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കയരളം സ്വദേശിനി പി.കെ പ്രിയയ്ക്ക് യാത്രയയപ്പ് നൽകി


മയ്യിൽ :- ഒക്ടോബർ 26 മുതൽ നവംബർ 7 വരെ ഡൽഹിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കയരളം സ്വദേശിനി പി.കെ പ്രിയയ്ക്ക് മേച്ചേരി എവർഷൈൻ സ്പോർട്സ് & ആർട്സ് ക്ലബ്ബും പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാല & ഗ്രന്ഥാലയവും സംയുക്തമായി യാത്രയയപ്പ് നൽകി.

ഡോ.എസ്.പി ജുനൈദ് ഉദ്ഘാടനം ചെയ്തു. മയ്യിൽ പഞ്ചായത്ത് മുൻ അംഗം എം.രവി മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മണിക്കോത്ത്, പി.പി നാരായണൻ, പി.കെ പ്രിയ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗവും എവർഷൈൻ ക്ലബ് സെക്രട്ടറിയുമായ എ .ഇ പ്രജുൽ സ്വാഗതം പറഞ്ഞു.

Previous Post Next Post