മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും സർദാർ വല്ലഭായി പട്ടേലിന്റെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ജന്മദിനത്തോടും അനുബന്ധിച്ച് മയ്യിൽ ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. KSSPA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.പി ചന്ദ്രൻ മാസ്റ്റർ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ശ്രീജേഷ് കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ.കെ ബാലകൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം മമ്മു കോറളായി, പഞ്ചായത്ത് മെമ്പർമാരായ അജയകുമാർ.കെ, യൂസഫ് പാലക്കൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാഫി കോറളായി, മണ്ഡലം ട്രഷറർ ബാലകൃഷ്ണൻ മാസ്റ്റർ, പ്രേമൻ ഒറപ്പടി, മനാഫ് കോട്ടപൊയിൽ പ്രേമരാജൻ പുത്തലത്ത്, താജു മാസ്റ്റർ,അബ്ദുല്ല കെ.കെ, മുഹമ്മദ് ഭാരി, അഷറഫ് തൈലവളപ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
