ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായനാങ്കണം വീട്ടുമുറ്റ പുസ്തക ചർച്ച സംഘടിപ്പിച്ചു. വായനശാല എക്സിക്യൂട്ടീവ് അംഗം കെ.രതീശന്റെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയിൽ വായനശാല മുൻ സെക്രട്ടറി എം കെ ബാബു, വിഖ്യാതനായ എഴുത്തുകാരൻ പൗലോ കൊയ്ലോയുടെ ആൽക്കമിസ്റ്റ് എന്ന പുസ്തകത്തെ പരിചയപ്പെടുത്തി.
വയനശാല രക്ഷാധികാരി എം.കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.വി പവിത്രൻ, പി.കെ രവീന്ദ്രനാഥൻ, പി.കെ ഷനോജ്, ശ്രീജിന ബാബു, മനോജ് ഒയറ്റി, പി.കെ ഷൈജു, എം.കെ മനേഷ് എന്നിവർ പുസ്തക ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സജിത്ത് കെ പാട്ടയം സ്വാഗതവും വായനശാല എക്സിക്യൂട്ടീവ് അംഗം ഇ.പി ലിജേഷ് നന്ദിയും പറഞ്ഞു.
