കൊളച്ചേരി: -കൊളച്ചേരി പെരുമലയനായി കരുമാരത്തില്ലം തന്ത്രി ആചാരപ്പെടുത്തിയ രാമൻ പണിക്കർ ടി.വി.യെ തവിടാട്ടുചാൽ റോഡ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആദരിച്ചു. രാമൻ പണിക്കരുടെ ഭവനത്തിൽ വച്ച് നടന്ന ചടങ്ങിൽ ഭാരവാഹികൾ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയായിരുന്നു.
ഇതോടൊപ്പം അസോസിയേഷന്റെ പുതിയ വർഷത്തെ അംഗത്വ വിതരണ ഉദ്ഘാടനവും നിർവ്വഹിക്കപ്പെട്ടു. പ്രസിഡന്റ് വേണുഗോപാല മാരാർ ആദ്യ അംഗത്വം രാമൻ പണിക്കർക്ക് നൽകിക്കൊണ്ടാണ് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു.
