കണ്ണൂരിന്റെ ടൂറിസം സാധ്യതകള്‍ക്ക് ദസറ ആഘോഷങ്ങള്‍ കരുത്ത് പകരും;മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

 

കണ്ണൂർ:-പ്രകൃതി കനിഞ്ഞേകിയ കടലോരവും മലയോരവും വേണ്ടുവോളമുള്ള കണ്ണൂരിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് കൂടുതല്‍ കരുത്തേകാന്‍ കണ്ണൂര്‍ ദസറ വഴിയൊരുക്കുമെന്ന് വ്യവസായ- ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 10 ദിവസം നീണ്ട കണ്ണൂര്‍ ദസറയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

നാടിന്റെ പുരോഗതിയുടെ പാതയില്‍ മികച്ച അവസരമാണ് ദസറ തുറന്നിടുന്നത്. കണ്ണൂരിന്റെ ടൂറിസം, വ്യവസായ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. നന്മയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി നടക്കുന്ന ദസറ ആഘോഷങ്ങള്‍ നാടിന്റെ സൗഹാര്‍ദ്ദത്തിന് ശക്തി പകരുന്നത് കൂടിയാണെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പി ഇന്ദിര, ഡോ. വി ശിവദാസന്‍ എംപി, ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ്, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍, കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തില്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, പി ഷമീമ ടീച്ചര്‍, വി കെ മുഹമ്മദലി, സോനാ ജയറാം, മറ്റു ജനപ്രതിനിധികള്‍, അബ്ദുല്‍ കരീം ചേലേരി, വിനോദ് കുമാര്‍, ഡോ. എന്‍ കെ സൂരജ്, കെ ആര്‍ തന്‍സീര്‍, ബി ആര്‍ പി ഉണ്ണിത്താന്‍, മുഹമ്മദ് ഷഹസുര്‍ സി കെ, രാജീവന്‍ എളയാവൂര്‍, കെ സി രാജന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Previous Post Next Post