കുതിച്ചുകയറി KSRTC പ്രിയദർശിനി ; യാത്രക്കാരുടെ എണ്ണം കൂടി, പദ്ധതിക്ക് ഇതുവരെ അനുവദിച്ചത് 298.63 കോടി രൂപ


തിരുവനന്തപുരം :- സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ഇതുവരെ 298.63 കോടി രൂപ അനുവദിച്ചതായി സർക്കാർ അറിയിച്ചു. സെപ്റ്റംബർ മാസത്തിലെ സൗജന്യ യാത്രയുടെ ചെലവിനായി മാത്രം 88.23 കോടി രൂപയാണ് അനുവദിച്ചത്. സെപ്റ്റംബറിൽ മാത്രം 4.16 കോടി സൗജന്യ യാത്രകൾ പ്രിയദർശിനിയിൽ നടന്നു.

ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധനയുണ്ടായി. ജൂൺ 15നാണ് പദ്ധതി ആരംഭിച്ചത്. സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ നൽകാനും പദ്ധതി വലിയ ആശ്വാസമായി മാറുകയാണെന്ന് സർക്കാർ അവകാശപ്പെട്ടു. സൗജന്യ യാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നികത്തുന്നതിനാൽ, ഈ ആനുകൂല്യത്തിൻ്റെ സാമ്പത്തിക ബാധ്യത യാത്രക്കാരുടെ മേൽ വരില്ലെന്നും സർക്കാർ അറിയിച്ചു.


Previous Post Next Post