കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ KSU പ്രവർത്തകർ ആക്രമിച്ച കേസ് ; വീണാ ജോർജിന്റെ മൊഴിയെടുത്ത് അന്വേഷണ സംഘം


പത്തനംതിട്ട :- കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കേസന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വീണാ ജോർജിൽ നിന്ന് മൊഴിയെടുത്തത്. എസ്ഐടി തലവൻ യു പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. കെഎസ പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെ ചുമത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തും. കെഎസ്‌ പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകളടക്കം ചുമത്താൻ നിർദേശം നൽകിയത് ആരാണെന്നത് എസ്ഐടി പരിശോധിക്കും.

കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് അന്ന് മന്ത്രിയായിരുന്ന വീണാ ജോർജിനെതിരേ കെഎസ്‌ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. അഞ്ചിടത്താണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎമ്മുകാർ ക്രൂരമായി മർദിച്ചതാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വർധിത വീര്യത്തോടെയുള്ള പ്രതിഷേധത്തിന് കാരണമായത്. എന്നാൽ, മാരകായുധങ്ങളുമായെത്തിയ കെഎസ്യൂ‌ പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു ഗൺമാൻ്റെ പരാതി. 

ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ ജില്ലാ പ്രസിഡന്റ് എംസി അതുൽ ഉൾപ്പെടെ അഞ്ചുപേർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്‌തിരുന്നു. രണ്ടാഴ്ചയോളം ഇവർ റിമാൻഡിലായി. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്‌യു പ്രവർത്തകരുടെ പരാതിയിലാണ് സംഭവത്തിൽ എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത്.

Previous Post Next Post