കമ്പിലിൽ കടയുടെ മറവിൽ MDMA വില്പന നടത്തിയ സ്ഥാപനം പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പ് പോസ്റ്ററുമായി നാട്ടുകാരും യൂത്ത് കോൺഗ്രസും​


​കമ്പിൽ :- കമ്പിൽ ടൗണിൽ കടയുടെ മറവിൽ MDMA വില്പന ചെയ്ത 'ബി.ആർ ലബാൻ' എന്ന സ്ഥാപനം പൂട്ടിക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും നാട്ടുകാരും രംഗത്ത്.  

​ലഹരിവസ്തുക്കൾ കണ്ടെടുത്തതിനെ തുടർന്ന് കമ്പിൽ ടൗണിലെ 'ബി.എ ലബാൻ എന്ന സ്ഥാപനം ഇനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കടയുടെ ചില്ലു ഭിത്തികളിൽ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുകയാണ് ഇവർ.
യൂത്ത് കോൺഗ്രസ്, ജനകീയ കൂട്ടായ്മ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ നോട്ടീസുകൾ പതിപ്പിച്ചിട്ടുള്ളത്. 

കഴിഞ്ഞ ദിവസം MDMA യുമായി പിടിയിലായ പ്രതിയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് കണ്ണികൾ ആരൊക്കെയെന്നും, ലഹരിമരുന്നിന്റെ യഥാർത്ഥ ഉറവിടം എവിടെയാണെന്നും സമഗ്രമായി അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. സമൂഹത്തിൽ ലഹരി മാഫിയയുടെ വേരുകൾ ആഴത്തിൽ പടരുന്ന സാഹചര്യത്തിൽ ഈ കേസ് കേവലം ഒരു ചെറിയ അറസ്റ്റിൽ ഒതുക്കരുതെന്നും, പിന്നിലെ വലിയ ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.

​നാടിന്റെ യുവതലമുറയെ ലക്ഷ്യമിട്ട് വ്യാപകമായി ലഹരിവസ്തുക്കൾ ഒഴുക്കുന്ന ഈ ലഹരി ശൃംഖലയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ പ്രതികളെയും പിടികൂടണമെന്നും, ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരണമെന്നും യൂത്ത് കോൺഗ്രസ് അധികാരികളോട് ആവശ്യപ്പെട്ടു. പ്രവർത്തകരായ ഫൈസൽ കമ്പിൽ, സിദ്ധിഖ് സി.കെ, സജിത്ത്, സംഗീത് ഭാസ്കർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ്സ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 12 നാണ് കണ്ണൂർ സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കടയുടമയിൽ നിന്ന് 470 ഗ്രാം MDMA പിടികൂടിയത് സമീപപ്രദേശങ്ങളിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു ഇത്. നിലവിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. നാടിന്റെ സ്വസ്ഥതയും യുവതലമുറയുടെ ഭാവിയും തകർക്കുന്ന ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സ്ഥാപനങ്ങൾ ഇനി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നുമാണ് പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്.
Previous Post Next Post