നണിയൂർ നമ്പ്രത്ത് മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായ വീടുകൾ തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു


നണിയൂർ നമ്പ്രം :- കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായ മയ്യിൽ പഞ്ചായത്തിലെ നണിയൂർ നമ്പ്രം പ്രദേശം തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ​പ്രദേശത്ത് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാവുകയും, നണിയൂർ നമ്പ്രത്ത് വീടിന്റെ മതിൽ ഇടിഞ്ഞുവീഴുകയും ചെയ്തിരുന്നു. 

നിലവിൽ ഈ പ്രദേശത്തെ വീടുകൾ കടുത്ത ഭീഷണിയിലാണ് കഴിയുന്നത്. മഴ തുടർന്നാൽ വീടുകൾ കൂടുതൽ അപകടത്തിലാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ​സ്ഥലം സന്ദർശിച്ച എംഎൽഎ, അപകടാവസ്ഥയിലുള്ള വീടുകളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും അടിയന്തര സുരക്ഷാ മുൻകരുതലുകൾക്കും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും MLA അറിയിച്ചു.





Previous Post Next Post