കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിൽ തുലാo രണ്ടാം ശനി തൊഴലിന് ഭക്തജനപ്രവാഹം

 ​ 


 കണ്ണാടിപ്പറമ്പ്:-കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ തുലാമാസം വിശേഷാൽ ശനീശ്വരദർശനത്തിന്റെ രണ്ടാം ശനി തൊഴലിന് അഭൂതപൂർവ്വമായ ഭക്തജനപ്രവാഹം. പുരാതന കാലം മുതലേ തുലാമാസ ശനീശ്വര ദർശനത്തിന് പ്രാധാന്യമുള്ള വടക്കേ മലബാറിലെ പ്രമുഖ ധർമ്മശാസ്താക്ഷേത്രമാണിത് . ഭക്തജനങ്ങളുടെ തിരക്ക് പ്രമാണിച്ച് ദർശന സമയം വർദ്ധിപ്പിച്ചിരുന്നു. രാവിലെ വിശേഷാൽ ശനി പൂജയ്ക്ക് ശേഷം   ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മാതൃസമിതി, സ്വാതി മ്യൂസിക് കണ്ണൂരിന്റെയും ഭജൻസ് അവതരിപ്പിച്ചു.  തുടർന്ന് പ്രസാദഊട്ടും നടന്നു. വിശേഷാൽ വഴിപാടുകളായ നീരാഞ്ജനം ശനിപൂജ 

നെയ് വിളക്കും എള്ള്തിരിയും സമർപ്പണം ഭഗവതി സേവ, കുങ്കുമാർച്ചന, നെയ്യമൃത്,രുദ്രാഭിഷേകം , മൃത്യുജ്ഞയഹോമം തുടങ്ങിയ വഴിപാടുകൾ സമർപ്പിക്കാനും ശബരിമല ദർശനത്തിനായുള്ള വ്രതാരംഭം കുറിച്ചു കൊണ്ടുള്ള മാല ധാരണത്തിനുംപുലർച്ചേ മുതൽ നീണ്ട നിര ദൃശ്യമായിരുന്നു ശനി തൊഴലിൽ കൂടുതൽ പ്രാധന്യമുള്ള മൂന്നാം ശനി തൊഴൽ നവംബർ 7 ന് നടക്കും



Previous Post Next Post