കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ കാടുമൂടിക്കിടന്ന പഴയ ഗ്രാമസേവക് ഓഫീസ് (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്) കെട്ടിടവും പരിസരവും വൃത്തിയാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. പരിപാലനമില്ലാതെ കാടുമൂടിയ കെട്ടിടത്തെക്കുറിച്ച് 'കൊളച്ചേരി വാർത്തകൾ Online ന്യൂസ്' കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു.
പുതുക്കിപ്പണിത് മൂന്ന് വർഷം മാത്രം പിന്നിട്ട കെട്ടിടം പരിപാലനമില്ലാതെ കാടുമൂടി പാമ്പുകളുടെയും തെരുവുനായകളുടെയും താവളമായി മാറിയ അവസ്ഥയിലായിരുന്നു ഇവിടെ ഉണ്ടായിരുന്നു . ഇതുവഴി യാത്രചെയ്യുന്നവർക്കും സമീപവാസികൾക്കും വലിയ ഭീഷണിയും ഭയവും സൃഷ്ടിച്ചിരുന്നു.
'കൊളച്ചേരി വാർത്തകൾ Online News' ഈ ദുരിതം പുറത്തുകൊണ്ടു വന്നതിനു പിന്നാലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീധരൻ സംഘമിത്ര പ്രസ്തുത വിഷയത്തിൽ ഇടപെടുകയും തുടർന്ന് ബ്ലോക്ക് പഞ്ചായത്ത്ബോർഡ് മീറ്റിംഗിൽ അവതരിപ്പിക്കുകയും അതിനെ തുടർന്ന് ഉടൻ തന്നെ കാടുവയക്കൽ പ്രവർത്തികൾ തുടങ്ങാൻ നടപടി ഉണ്ടാവുകയുമായിരുന്നു.
കാടുകൾ വെട്ടിമാറ്റി പരിസരം വൃത്തിയാക്കുന്നതോടെ പ്രദേശത്തിന്റെ ഭീതിജനകമായ അന്തരീക്ഷത്തിന് മാറ്റം വന്നിരിക്കുകയാണ്. യാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള വഴിയൊരുങ്ങുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ ഇപ്പോൾ.കാടുമൂടിയ സ്ഥാപനം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് തവിടാട്ട് റോഡ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അധികാരികൾക്കെതിരെ രംഗത്ത് എത്തിയിരുന്നു.



