RSS കൊളച്ചേരി മണ്ഡലം വിജയദശമി പഥസഞ്ചലനവും മണ്ഡൽ സാംഘിക്കും സംഘടിപ്പിച്ചു


പെരുമാച്ചേരി :- രാഷ്ട്രീയ സ്വയംസേവക സംഘം കൊളച്ചേരി മണ്ഡലം വിജയദശമി പഥസഞ്ചലനവും മണ്ഡൽ സാംഘിക്കും സംഘടിപ്പിച്ചു. കുമാരൻ പീടികയ്ക്ക് സമീപത്തു നിന്നും ആരംഭിച്ച പദസഞ്ചലനം പെരുമാച്ചേരി എ.യു.പി സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു.

ധ്വജാരോഹണം, പ്രാർത്ഥന, ശാരീരിക്ക് പ്രദർശനം, ഗണഗീതം, സ്വാഗതം, അമൃതവചനം, അധ്യക്ഷഭാഷണം, വ്യക്തിഗീതം, ബൗദ്ധിക്ക്, ധ്വജാവരോഹണം എന്നിവ നടന്നു. കേസരി പ്രചാരമാസത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ കരസേനയിൽ നിന്നും വിരമിച്ച ക്യാപ്റ്റൻ കെ.പി സുരേശന് നൽകിക്കൊണ്ട് മണ്ഡൽ കാര്യവാഹ് സുധീർ എ.കെ നിർവ്വഹിച്ചു.





Previous Post Next Post