മയ്യിൽ മണ്ഡലം യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം ഡിസംബർ 1 ന്


ധർമ്മശാല :- മയ്യിൽ മണ്ഡലം യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനാചരണം ഡിസംബർ 1 ന് ആന്തൂർ ധർമ്മശാലയിൽ നടക്കും. രാജ്യസഭാ അംഗം സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 4.30 ന് കോൾമൊട്ടയിൽ നിന്ന് പ്രകടനമായി പൊതുസമ്മേളനവേദിയായ ധർമ്മശാലയിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം സി. രഘുനാഥ് മുഖ്യഭാഷണം നടത്തും. പരിപാടിയിൽ ജില്ലയിലെ പ്രമുഖ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.

Previous Post Next Post
കൊളച്ചേരി വാർത്തകൾ