മയ്യിൽ :- കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ബോച്ചേ മത്സരത്തിൽ സംസ്ഥാനതല ചാമ്പ്യൻ ടീം അംഗവും എമർജിംഗ് പ്ലെയറുമായി തെരഞ്ഞെടുക്കപ്പെട്ട കെ.ഗോപകൃഷ്ണയ്ക്ക് BJP മയ്യിൽ മണ്ഡലം കമ്മിറ്റി അനുമോദനം നൽകി. മയ്യിൽ കയരളത്തെ കിളിയളം കുന്നുമ്മൽ വളപ്പിൽ രമേശൻ - രാധ ദമ്പതികളുടെ മകളായ ഗോപകൃഷ്ണ കയരളം എ.യു.പി സ്കൂൾ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. മയ്യിൽ വെച്ച് നടന്ന പരിപാടിയിൽ BJP കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ വിനോദ് കുമാർ മൊമന്റോ കൈമാറി. മയ്യിൽ മണ്ഡലം പ്രസിഡന്റ് ശ്രീഷ് മീനാത്ത് അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രഭാരിയും ജില്ലാ സെക്രട്ടറിയുമായ അരുൺ തോമസ്, സംസ്ഥാന സമിതി അംഗം ബേബി സുനാഗർ സംസ്ഥാന കൗൺസിൽ അംഗം മുണ്ടേരി ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.സി മോഹനൻ, കെ.കെ ശ്രീജിത്ത്, ശോഭ എം.വി മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത് വൈസ് പ്രസിഡന്റ് മനോഹരൻ കെ.വി, സെകട്ടറി ബാബു വികാസ് കെ.എൻ കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജേഷ്.കെ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണൻ, ജനറൽ സെക്രട്ടറി പി.വി വേണുഗോപാൽ കുറ്റ്യാട്ടൂർ ഏരിയ പ്രസിഡന്റ് രാഘവൻ.കെ തുടങ്ങി നിരവധിപേർ അനുമോദനമർപ്പിച്ച് സംസാരിച്ചു.


