കാറിടിച്ച് വഴിയാത്രക്കാരൻ മരിച്ചു

 



​ഏച്ചൂർ: ഏച്ചൂർ മാവേലി സ്റ്റോറിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഏച്ചൂർ കാനംവീട്ടിൽ രാമചന്ദ്രനാണ് (76) മരിച്ചത്. കണ്ണൂർ സവിത ഫിലിം സിറ്റിയിലെ മുൻജീവനക്കാരനാണ്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്. ഉടൻ തന്നെ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.  

​ഭാര്യ: സീത.

മക്കൾ: രഞ്ജിത്ത് (ദുബായ്), സിജിന, ജിൽന.

മരുമക്കൾ: ശ്രുതി (ചാല), സന്തോഷ് (അഞ്ചരക്കണ്ടി), കലേഷ് (കുഞ്ഞിമംഗലം).

സഹോദരൻ: കല്ലാട്ട് ചന്ദ്രൻ.

സംസ്കാരം: ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് പയ്യാമ്പലത്ത്.


Previous Post Next Post