ചേലേരി:-ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, പ്രശസ്ത കവിയും സിനിമാഗാനരചയിതാവുമായ വയലാർ രാമവർമ്മയുടെ അനുസ്മരണവും വയലാർ ഗാനലാപനവും സംഘടിപ്പിച്ചു.
വായനശാല വൈസ് പ്രസിഡന്റ് പി.കെ. വിശ്വനാഥന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി എം.കെ. മനേഷ് വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് അംഗം പി.കെ. രവീന്ദ്രനാഥൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി. വിനോദ്, ടി.വി. അനിരുദ്ധൻ, വി. പവിത്രൻ, മനോജ് ഒയറ്റി എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വയലാർ രചിച്ച അനശ്വര ഗാനങ്ങളുടെ ആലാപനവും നടന്നു. പരിപാടിയുടെ അവസാനം എക്സിക്യൂട്ടീവ് അംഗം പി.വി. ഉത്തമൻ കൃതജ്ഞത രേഖപ്പെടുത്തി.

