കണ്ണൂർ :- കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണും ലഹരിവസ്തുക്കളും പിടികൂടി. തടവുകാരിൽ നിന്നാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. ജയിലിലെ ടവർ ഭാഗത്ത് സംശയാസ്പദമായി ശ്രദ്ധയിൽപ്പെട്ട തടവുകാരെ പരിശോധിച്ചപ്പോഴാണ് ലഹരി കണ്ടെത്തിയത്.
ജയിലിന്റെ ആറാം ബ്ലോക്കിൽ നിന്നാണ് മൊബൈൽ ഫോൺ പിടികൂടിയത്. ബ്ലോക്കിന് മുൻവശത്തെ കെട്ടിടത്തിൽ നിന്നും കണ്ടെത്തിയ മൊബൈൽ ഫോണിനൊപ്പം ബാറ്ററിയും ഡാറ്റാ കേബിളും പരിശോധനയിൽ ലഭിച്ചു.
