കണ്ണപുരം: -പ്രദേശത്ത് അർദ്ധരാത്രികളിൽ നഗ്നനായെത്തി പരിഭ്രാന്തി സൃഷ്ടിക്കുന്ന സാമൂഹികവിരുദ്ധന്റെ ശല്യം രൂക്ഷമാകുന്നു. കണ്ണപുരം യോഗശാലയ്ക്കും കള്ളുഷാപ്പിനും ഇടയിലുള്ള ജനവാസ മേഖലകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാളുടെ അതിക്രമം തുടരുന്നത്.
അർദ്ധരാത്രിയോടെ വീട്ടുപരിസരങ്ങളിൽ അതിക്രമിച്ച് കയറുന്ന ഇയാൾ, ജനലുകളിൽ ശക്തിയായി കൊട്ടി ശബ്ദമുണ്ടാക്കി വീട്ടുകാരെ ഭയപ്പെടുത്തുകയാണ്. വസ്ത്രങ്ങളൊന്നുമില്ലാതെ പൂർണ്ണ നഗ്നനായാണ് ഇയാൾ വീടുകളിലേക്ക് എത്തുന്നത്. ശബ്ദം കേട്ട് നാട്ടുകാർ സംഘടിച്ചെത്തി പിടികൂടാൻ ശ്രമിച്ചെങ്കിലും, പ്രദേശത്തെ ഇടവഴികളെക്കുറിച്ച് കൃത്യമായ ധാരണയുള്ളതിനാൽ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
