ജൂനിയർ റെഡ് ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു


പാപ്പിനിശ്ശേരി :- ജൂനിയർ റെഡ് ക്രോസ് പാപ്പിനിശ്ശേരി ഉപജില്ല ലീഡർഷിപ്പ് ക്യാമ്പ് പാപ്പിനിശ്ശേരി ഹിദായത്ത് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ നടന്നു. പി.ടി.എ പ്രസിഡന്റ്‌ പി.വി സുബൈറിന്റെ അധ്യക്ഷതയിൽ ജെ.ആർ.സി കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ഫയർ & റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി.ജോയ്, ഫയർ ഓഫീസർ ജെ.ജോസ്‌ന എന്നിവർ പ്രഥമ ശുശ്രൂഷ,സുരക്ഷ എന്നിവയെകുറിച്ചുള്ള ക്ലാസുകൾ നൽകി. 

ജെ.ആർ.സി പാപ്പിനിശ്ശേരി ഉപജില്ലാ കോർഡിനേറ്റർ നിഷ സ്റ്റാൻലി  സ്കൂൾ മാനേജർ എ.കെ അബ്ദുൾ ബാഖി, പ്രിൻസിപ്പാൾ  വേങ്ങാട് അബ്ദുൾ റഹ്മാൻ, പ്രധാനാധ്യാപിക എം.ബിന്ദു, പാപ്പിനിശ്ശേരി ഉപജില്ല ജെ.ആർ.സി പ്രസിഡന്റ് എസ്. സജിമോൻ, ജെ.ആർ.സി കൗൺസിലർ എ.കെ വിനോദിനി, മദർ പി ടി എ അംഗങ്ങളായ പി.കെ ശബാന, കെ.ഷഹല എന്നിവർ സംസാരിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ജെ.ആർ.സി കേഡറ്റുകളും കൗൺസിലർമാരും ക്യാമ്പിൽ പങ്കെടുത്തു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ