കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്ര സന്ദർശനത്തോടെ തുടക്കം കുറിച്ച് ചാലോട് ഇ.കെ നായനാർ വായനശാല & ഗ്രന്ഥാലയം വയോജനവേദിയുടെ ഏകദിന ഉല്ലാസയാത്ര


ചാലോട് :- വയോജനങ്ങളുടെ മാനസികോല്ലാസവും പരസ്പരമുള്ള കൂട്ടായ്മയും ലക്ഷ്യമിട്ട് ഇ.കെ നായനാർ വായനശാല & ഗ്രന്ഥാലയം വയോജനവേദി ചാലോട് സംഘടിപ്പിക്കുന്ന ഏകദിന യാത്ര നടത്തി. കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്.

​വായനശാല ഭാരവാഹികളുടെ നേതൃത്വത്തിൽ അൻപതോളം പേടങ്ങുന്ന സംഘമാണ് യാത്രയിൽ പങ്കാളികളാകുന്നത്. മുതിർന്ന പൗരന്മാർക്കായി നവാനുഭവങ്ങളും ആനന്ദവും പകർന്നുനൽകുന്ന മികച്ചൊരു കൂട്ടായ്മയായിരിക്കുകയാണ് ഈ യാത്ര.


Previous Post Next Post