ജില്ലാ ശാസ്ത്രമേള: ക്ലേ മോഡലിങ്ങിൽ ഒന്നാം സ്ഥാനത്തോടെ ദിൽശ്യാം സംസ്ഥാന തലത്തിലേക്ക്

 


​കണ്ണാടിപ്പറമ്പ്: ജില്ലാ ശാസ്ത്രമേളയിൽ ക്ലേ മോഡലിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കണ്ണാടിപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ ദിൽശ്യാം എം. സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി.

​ചേലേരി മുക്കിൽ കൊളച്ചേരി ബാങ്കിന് സമീപം താമസിക്കുന്ന ഉമേഷിന്റെയും ധന്യയുടെയും മകനാണ് ദിൽശ്യാം. കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചാണ് ദിൽശ്യാം ഇനി സംസ്ഥാന ശാസ്ത്രമേളയിൽ മാറ്റുരയ്ക്കുക.

Previous Post Next Post