കമ്പിൽ :- പാട്ടയം അഴീക്കോടൻ സ്മാരക വായനശാല വായനാങ്കണം പുസ്ത ചർച്ച സംഘടിപ്പിച്ചു വൈക്കം മുഹമ്മദ് ബഷീറിന്റെ 'മാന്ത്രിക പൂച്ച', രാജേഷ്.എസ് വള്ളിക്കോടിന്റെ 'സാവിത്രി ഫുലെ', എന്ന പുസ്തകങ്ങൾ നാടകനടനും നാടക സംവിധായകനും നാടക രചിയിതാവുമായ സജിത്ത്.കെ പാട്ടയം അവതരിപ്പിച്ചു.
കെ.വി സുഗേഷിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ മനോഹരൻ അധ്യക്ഷത വഹിച്ചു. മനോജ് ഒയറ്റി, ഹാരിസ്, സരിത, പി.പി സുഗേഷ് എന്നിവർ സംസാരിച്ചു. പ്രമോദ് എ.പി സ്വാഗതം പറഞ്ഞു.





