പ്രധാനമന്ത്രിയുടെ പേരിൽ ലോൺ വാഗ്‌ദാനം ചെയ്ത് ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് ; മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്


തിരുവനന്തപുരം :- പ്രധാനമന്ത്രിയുടെ പേരിലുള്ള ലോൺ വാഗ്‌ദാനം ചെയ്ത് വർക്കലയിൽ അമ്മയെയും മകളെയും കബളിപ്പിച്ചു ഒരു കോടി രൂപയോളം തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാലുപേർക്കെതിരെ അയിരൂർ പൊലീസ് കേസെടുത്തു. ചെമ്മരുതി സ്വദേശിനിയായ ജയശ്രീ, കൊല്ലം സ്വദേശികളായ അനീഷ, രമ്യ, താഹ എന്നിവർക്കെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കേന്ദ്രസർക്കാരിന്റെ സ്വയംതൊഴിൽ സംരംഭകത്വ വായ്‌പാ സബ്‌സിഡി പദ്ധതിയിലൂടെ ഒരു കോടി രൂപ വായ്‌പ ശരിയാക്കിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 2025 മാർച്ച് മുതൽ 2026 ഏപ്രിൽ വരെയുള്ള കാലയളവിലാണ് പണം തട്ടിയത്. പ്രതികളിൽ ഒരാൾ പദ്ധതിയുടെ സി.ഇ.ഒ ആണെന്നും മറ്റുള്ളവർ ഉദ്യോഗസ്ഥരാണെന്നും വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്.

വായ്പ‌ അനുവദിക്കുന്നതിനുള്ള പ്രോസസിംഗ് ഫീസെന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി ഏകദേശം ഒരു കോടി രൂപയോളം ഇവരിൽനിന്ന് ഈടാക്കിയതായാണ് പരാതിയിൽ പറയുന്നത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയും ഗൂഗിൾ പേ വഴിയുമാണ് പണം കൈമാറിയത്.

Previous Post Next Post
കൊളച്ചേരി വാർത്തകൾ