മുസ്‌ലീം ലീഗ് പള്ളിപ്പറമ്പ് ശാഖയിൽ ചന്ദ്രിക ക്യാമ്പയിനിന് തുടക്കമായി
പള്ളിപ്പറമ്പ് :- മുസ്‌ലീം ലീഗ് പള്ളിപ്പറമ്പ് ശാഖയിൽ ചന്ദ്രിക ക്യാമ്പയിനിന് തുടക്കമായി. KMCC മലേഷ്യ പ്രതിനിധി പി.ഈസാ സാഹിബിനെ ആദ്യ വരിക്കാരനായി ചേർത്തുകൊണ്ട് പള്ളിപ്പറമ്പ് ശാഖാ പ്രസിഡന്റ് വി.പി അഹമ്മദ് ഹാജി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചന്ദ്രികയുടെ പ്രചാരണവും പ്രചാരവും ശക്തിപ്പെടുത്തുന്നതിനും കൂടുതൽ വായനക്കാരിലേക്ക് പത്രത്തെ എത്തിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി.
