കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ ഗവ. താലൂക്ക് ആശുപത്രിക്ക് മുന്നിലെ പ്രധാന റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ അവിചാരിതമായി ഊരിത്തെറിച്ചു. പ്രധാന റോഡിലൂടെ വാഹനം കടന്നുപോകുന്നതിനിടെ പെട്ടെന്നാണ് റിയർ ടയർ അഴിഞ്ഞുമാറി തെറിച്ചുപോയത്.
ആശുപത്രിക്ക് മുന്നിൽ കാൽനടയാത്രക്കാരും മറ്റ് വാഹനങ്ങളും സാധാരണയായി ഏറെ ഉണ്ടാകാറുള്ള മേഖലയിലാണ് സംഭവം നടന്നത്. ടയർ ഊരിത്തെറിച്ച് റോഡിലൂടെ നീങ്ങിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കുകളില്ല. സംഭവത്തെ തുടർന്ന് മേഖലയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു
