ഓസ്ട്രേലിയൻ അന്താരാഷ്ട്ര മീറ്റിലേക്ക് യോഗ്യത നേടി കെ വി രാജീവൻ: ചെങ്ങളായിക്ക് അഭിമാന നേട്ടം

 


ചെങ്ങളായി:- ബംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ ഫയർ സർവീസ് മീറ്റിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച് ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയും വിമുക്ത ഭടനുമായ കെ വി രാജീവൻ നാടിന് അഭിമാനമായി.

മത്സരത്തിലെ 'അൾട്ടിമേറ്റ് ഫയർ ഫൈറ്റർ' (50+) വിഭാഗത്തിൽ സ്വർണ മെഡലും 'സ്റ്റെയർ റൺ എഫ്എഫ്ജി' ഇനത്തിൽ വെങ്കല മെഡലുമാണ് രാജീവൻ കരസ്ഥമാക്കിയത്. ഈ മികച്ച പ്രകടനത്തോടെ ഓസ്ട്രേലിയയിൽ നടക്കുന്ന അന്താരാഷ്ട്ര പോലീസിങ് ആൻഡ് ഫയർ സർവീസ് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ ഇദ്ദേഹം യോഗ്യത നേടി. 

കേരളത്തിൽ നിന്ന് ഈ അന്താരാഷ്ട്ര മീറ്റിലേക്ക് യോഗ്യത നേടിയ ഏക വ്യക്തി കൂടിയാണ് രാജീവൻ. കായിക ക്ഷമതയും കഠിനാധ്വാനവും കൈമുതലാക്കി രാജ്യത്തിനായി അന്താരാഷ്ട്ര വേദിയിൽ മത്സരിക്കാൻ ഒരുങ്ങുന്ന രാജീവന് നാടൊട്ടുക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.

Previous Post Next Post