ചട്ടുകപ്പാറ:-CITU നേതൃത്വത്തിൽ ഡിസംബർ 1, 2 തീയതികളിൽ ഡൽഹിയിലേക്ക് നടത്തുന്ന ലക്ഷം തൊഴിലാളികളുടെ പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി, കരിങ്കൽ വർക്കേഴ്സ് യൂണിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു. ഒക്യുപൈ ഡൽഹി സ്ട്രീറ്റിന്റെ ഭാഗമായുള്ള ഈ സമരത്തിന്റെ പ്രഖ്യാപിത മുദ്രാവാക്യങ്ങൾ കൺവെൻഷൻ വിശദീകരിച്ചു.
ചട്ടുകപ്പാറയിൽ നടന്ന കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗവും ജില്ലാ ട്രഷററുമായ ടി. പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. പുരുഷോത്തമൻ യോഗത്തിൽ സംസാരിച്ചു. ഡിവിഷൻ സെക്രട്ടറി കെ. നാണു സ്വാഗതം പറഞ്ഞു.



