തളിപ്പറമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ മീറ്റി’ന് മുന്നോടിയായി കിലയിൽ ശില്പശാല സംഘടിപ്പിച്ചു; കൊളച്ചേരി പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തു

 


​തളിപ്പറമ്പ്: നിക്ഷേപകരെയും സംരംഭകരെയും ഒരുമിപ്പിച്ച് ജനുവരിയിൽ സംഘടിപ്പിക്കുന്ന 'തളിപ്പറമ്പ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ മീറ്റ് 2027' (TIECON) ന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തൃശൂർ കിലയിൽ (KILA) ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വിവിധ പദ്ധതികളുടെ ഇമ്പ്ലിമെന്റിംഗ് ഓഫീസർമാരും പങ്കെടുത്തു.

​തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക സാമ്പത്തിക വികസനവും സംരംഭകത്വ സാധ്യതകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനുവരിയിൽ നിക്ഷേപക സംഗമം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രാദേശികതലത്തിൽ നടപ്പിലാക്കേണ്ട മുന്നൊരുക്കങ്ങൾ, പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തൽ, സംരംഭകർക്ക് നൽകേണ്ട പിന്തുണാ സംവിധാനങ്ങൾ എന്നിവയെക്കുറിച്ച് ശില്പശാലയിൽ വിശദമായ ചർച്ചകളും പരിശീലനവും നടന്നു.

​പഞ്ചായത്ത് തലത്തിൽ മികച്ച നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള കർമ്മപദ്ധതികൾക്ക് ശില്പശാലയിൽ രൂപം നൽകി.

Previous Post Next Post
കൊളച്ചേരി വാർത്തകൾ