മലപ്പുറം:-ഇതര സംസ്ഥാന തൊഴിലാളി ആംബുലൻസിന് മുമ്പിലേക്ക് ചാടി മരിച്ചു.ചേളാരിക്കും പടിക്കലിനും ഇടയിൽ വെച്ചാണ് സംഭവം. ചെമ്മാട് ഭാഗത്ത് നിന്നും ചേളാരിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് മുമ്പിലേക്ക് ആണ് ചാടിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്നലെ രാവിലെ കാറിന് മുമ്പിലേക്കും ചാടിയിരുന്നു. പടിക്കൽ വെച്ചാണ് കാറിന് മുമ്പിലേക്ക് ചാടിയത്.
പരിക്കേറ്റ ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയിരുന്നു. റഫർ ചെയ്തതിനെ തുടർന്ന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ട് പോയിരുന്നു. പിന്നീടാണ് ആംബുലൻസിന് മുമ്പിലേക്ക് ചാടിയത്. മാനസിക വിഭ്രാന്തി ഉള്ള ആളാണെന്ന് സംശയമുണ്ട്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
