റിയാദ് :- മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ച് തകർത്തു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴെ വീണ ഇടങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തര ഇടപെടൽ നടത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചതായും ഔദ്യോഗിക വക്താവ് അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങളിൽ ചിലത് സബൂഹ ഗ്രാമത്തിലാണ് പതിച്ചത്.
ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണ ശ്രമം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വക്താവ് വ്യക്തമാക്കി. ഹൂതി ഭീകരർ പിന്തുടരുന്ന അപകടകരവും ശത്രുതാപരവുമായ സമീപനത്തെയാണ് ഇത് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ-ദുരന്തനിവാരണ വിഭാഗങ്ങൾ സ്ഥലത്തെത്തുകയും, ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനുള്ള അംഗീകൃത നടപടികളും മുൻകരുതലുകളും പൂർണ്ണമായും നടപ്പിലാക്കുകയും ചെയ്തു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. മദീനയിൽ എണ്ണ പൈപ്പ്ലൈനിനു നേരെ ആക്രമണ ശ്രമം സ്വീകരിച്ചിട്ടുണ്ട്.
