പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ നടക്കും

                       


                                                                

പറശ്ശിനി:ഉത്തരമലബാറിലെ പ്രമുഖ ആരാധനാ കേന്ദ്രമായ പറശ്ശിനി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ രണ്ട്, മൂന്ന് (വൃശ്ചികം 16, 17) ബുധൻ, വ്യാഴം തീയതികളിൽ നടക്കും.

പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് മഹോത്സവം ആഘോഷിക്കുന്നത്. ഉത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ക്ഷേത്രത്തിൽ പുരോഗമിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഭക്തരാണ് പുത്തരി തിരുവപ്പന ദർശനത്തിനായി മടപ്പുരയിലേക്ക് എത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0497-2780722.

Previous Post Next Post
കൊളച്ചേരി വാർത്തകൾ