കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് തല ചന്ദ്രിക പ്രചാരണ കാമ്പയിന്റെ ഉദ്ഘാടനം സയ്യിദ് അലി ഹാഷിം നദ്‌വി ബാഅലവി തങ്ങളെ വാർഷിക വരിക്കാരനായി ചേർത്ത് കൊണ്ട് തളിപ്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപൊയിൽ നിർവഹിച്ചു.
ചടങ്ങിൽ സി.പി.വി. അബ്ദുള്ള തളിപ്പറമ്പ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ അന്തായി നൂഞ്ഞേരി, കെ. ഷാഹുൽ ഹമീദ് കാരയാപ്പ്, പഞ്ചായത്ത് കോഓർഡിനേറ്റർ കെ.പി. അബ്ദുൽ സലാം പാമ്പുരുത്തി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
