മുഖക്കുരു മാറാനുള്ള ചികിത്സയ്ക്കെത്തിയ യുവതിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഫേസ്ക്രീം എഴുതി നൽകിയതായി ആരോപണം


തിരൂർ :- ഗുരുതരമായ ആരോഗ്യപ്രശ്നനങ്ങൾക്ക് കാരണമാകുന്ന 'എഫ് ട്യൂൺ' എന്ന ഫേസ് ക്രീം രോഗികൾക്ക് കുറിപ്പടിയായി എഴുതി നൽകി ഡോക്ടർ. തിരൂരിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ബാലകൃഷ്ണൻ നായരാണ് ഫേസ് ക്രീമുകളെ കുറിച്ചുള്ള ഗുരുതര റിപ്പോർട്ടുകൾ പുറത്തുവരുന്ന ഈ സാഹചര്യത്തിലും ഈ ഫേസ് ക്രീം മരുന്നായി എഴുതി നൽകിയത്. മുഖക്കുരു മാറ്റുന്നതിനായി ചികിത്സ തേടിയെത്തിയ തനിക്ക് ഡോക്ടർ ഈ ക്രീം എഴുതി നൽകിയതായി യുവതി പറഞ്ഞു. ഡോക്ടറുടെ ക്ലിനിക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫാർമസി വഴിയാണ് ഈ ക്രീം രോഗികൾക്ക് വിൽക്കുന്നത്.

സംഭവം വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് ഡോ. ബാലകൃഷ്ണൻ നായർ രംഗത്തെത്തി. 'എഫ് ട്യൂൺ' ക്രീമിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നാണ് ഡോക്ട‌റുടെ വാദം. രോഗികൾക്ക് നിർദ്ദേശിക്കുന്നതിനൊപ്പം കഴിഞ്ഞ രണ്ട് വർഷമായി താനും ഇതേ ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 42 വർഷത്തെ സേവന പാരമ്പര്യമുള്ള തൻ്റെ ചികിത്സയ്ക്കെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

Previous Post Next Post
കൊളച്ചേരി വാർത്തകൾ