മയ്യിൽ:-കയരളം ഒറപ്പടിയിലെ പരേതനായ പുത്തലത്ത് ഉത്തമന്റെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ മയ്യിൽ സേവാഭാരതിക്ക് സ്ട്രെച്ചർ ഉപഹാരമായി നൽകി. അദ്ദേഹത്തിന്റെ നാല്പതാം ചരമദിനത്തോടനുബന്ധിച്ചാണ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഈ കാരുണ്യപ്രവർത്തനം നടത്തിയത്.
മരണാനന്തര ചടങ്ങുകൾക്കും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ആവശ്യക്കാർക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബം സ്ട്രെച്ചർ കൈമാറിയത്.
മയ്യിൽ സേവാഭാരതി പ്രസിഡന്റ് കെ.വി. നാരായണൻ മാസ്റ്റർ, ട്രഷറർ പി.പി. ദേവദാസ് എന്നിവർ കുടുംബാംഗങ്ങളിൽ നിന്ന് സ്ട്രെച്ചർ ഏറ്റുവാങ്ങി. ചടങ്ങിൽ വി. അഖിലേഷ്, സി.കെ. നിമേഷ്, എം.പി. സുനിൽകുമാർ, കെ. ശ്രീജിത്ത്, വിനീത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
