കോഴിക്കോട്:-സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാളിയുമായിരുന്നു. സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിലാണ് ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം.
1978 മുതൽ സംഘടനാ രംഗത്ത് സജീവമായിരുന്നു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ, ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ് പദവി എന്നിവയൊക്കെ വഹിച്ചിട്ടുണ്ട്.
