ന്യൂഡൽഹി: ഒമാൻ തീരത്ത് ഇന്ത്യൻ പതാകയുള്ള ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഗുജറാത്ത് സ്വദേശി കൊല്ലപ്പെട്ടു. ഗുജറാത്തിൽ നിന്നുള്ള കപ്പൽ ജീവനക്കാരനായ ഗാന്ദർ നാഹിം അജീജ് മരിച്ചതായി കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു. ഇതോടെ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഫെബ്രുവരി മുതൽ ഇതുവരെ കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ എണ്ണം 23 ആയി.
