കൊളച്ചേരി :- ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും വനിതാ ഭരണാധികാരികളിൽ ഒരാളുമായ ഇന്ദിരാഗാന്ധിയുടെ 109-ാമത് ജന്മദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.
DCC ജനറൽ സെക്രട്ടറി കെ.എം ശിവദാസൻ അനുസ്മരണ പ്രഭാഷണം നടത്തി. 'ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. ഇന്ത്യ സാമ്പത്തികവും, രാഷ്ട്രീയവും, സൈനികവുമായി അഭൂതപൂർവ്വമായ വളർച്ച കൈവരിക്കുകയുണ്ടായി എന്നും പാർട്ടിയെയും രാജ്യത്തെയും ശക്തിപ്പെടുത്തുവാൻ ഇന്ദിരഗാന്ധി തുടങ്ങിവച്ച ആ ദൗത്യം നമ്മൾ ഓരോത്തരും പിന്തുടരണമെന്നും സംഘ് പരിവാർ ശക്തികൾ ഉയർത്തുന്ന വെല്ലുവിളകളെ നമ്മൾ ഒറ്റക്കെട്ടായി നേരിടണമെ'ന്നും കെ.എം ശിവദാസൻ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് സുമേഷ് ടി.പി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ എ.പി രാജീവൻ, ബ്ലോക്ക് വൈസ് പ്രെസിഡണ്ട് കൈപ്പയിൽ അബ്ദുള്ള, പഞ്ചായത്ത് വൈസ് പ്രെസിഡണ്ട് കെ.വത്സൻ, പഞ്ചായത്ത് മെബർ റഹ്മത്ത്, തുടങ്ങിയവർ സംസാരിച്ചു. എ.ഭാസ്കരൻ സ്വാഗതവും കെ.പി മുസ്തഫ നന്ദിയും പറഞ്ഞു.
മൈനോർട്ടി കോൺഗ്രസിന്റെ മുൻ ജില്ലാ ചെയർമാനും കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് മൈനോർട്ടി ചെയർമാനും കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ എന്നീ നിലകളിൽ കൊളച്ചേരി പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ സി.കെ മൊയ്തു ഹാജിയുടെ ചരമദിനവും ചടങ്ങിൽ ആചരിച്ചു.
