ബസ് യാത്രാനിരക്ക് വർധിപ്പിക്കണം - ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ
കണ്ണൂർ :- വിദ്യാർഥികളുടേത് ഉൾപ്പെടെ ബസ് യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അടിയന്തര ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിലെ പ്രിയദർശിനി സ്ത്രീ സൗജന്യയാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം തകരുകയാണെന്നു യോഗം അഭിപ്രായപ്പെട്ടു. ഇന്ധന, സ്പെയർപാർട്‌സ് വില വർധന, പൊലീസ് മോട്ടർ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പിഴ ചുമത്തിയുള്ള ദ്രോഹനടപടികൾ തുടങ്ങിയവ കാരണം ബസ് ഉടമകൾ പ്രതിസന്ധിയിലാണെന്നും യോഗം ചൂണ്ടിക്കാട്ടി.
